Actor Visit | നിത്യാനന്ദാശ്രമം സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ; ജില്ലയില്‍ മികച്ച ലൊകേഷനുകള്‍ക്ക് സാധ്യതയുണ്ടെന്ന് താരം
● ആശ്രമം സെക്രടറി കെ വി ഗണേശന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
● ആശ്രമം ചുറ്റി കണ്ട് ഗുഹയില്‍ ഏറെ സമയം ഇരുന്നു.
● കോട്ടയും അന്തരീക്ഷവും ഏറെ ഇഷ്ടപ്പെട്ടുവെന്ന് താരത്തിന്റെ പ്രതികരണം.
കാഞ്ഞങ്ങാട്: (KasargodVartha) നിത്യാനന്ദാശ്രമം സന്ദര്‍ശിച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യ. ബുധനാഴ്ച ഉച്ചയോടെയാണ് ജയസൂര്യ ആശ്രമത്തില്‍ എത്തിയത്. ആശ്രമം സെക്രടറി കെ വി ഗണേശന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ആശ്രമം ചുറ്റി കണ്ട് ഗുഹയില്‍ ഏറെ സമയം ഇരുന്നു. മൂന്നു മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ച അദ്ദേഹം പിന്നീട് ഗുരുവനത്തെ ആശ്രമത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങിയത്. യുപിയിലെ പ്രയാഗ് രാജില്‍ നടന്ന് വരുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം നടത്തിയ ശേഷമാണ് ജയസൂര്യ ബുധനാഴ്ച നീലേശ്വരം ബ്ലോക് പഞ്ചായത് കാലിക്കടവ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനായി ജില്ലയിലെത്തിയത്.
നിത്യാനന്ദ കോട്ടയും ഇവിടുത്തെ അന്തരീക്ഷവും ഏറെ ഇഷ്ടപ്പെട്ടുവെന്ന് താരം പ്രതികരിച്ചു. സിനിമയ്ക്ക് പറ്റിയ നല്ല ലൊകേഷന്‍ ജില്ലയില്‍ കാണാന്‍ കഴിഞ്ഞുവെന്നും ജയസൂര്യ പറഞ്ഞു.
ഈ സന്ദർശനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Malayalam actor Jayasurya visited the Nityananda Ashram. He spent around three hours at the ashram and expressed his admiration for the place and its surroundings. He also noted the potential of the district as a good location for film shoots.
#jayasurya #nityanandaashram #kasaragod #kerala #actorvisit #filmlocation