കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഫ്രാക്ക് സിനിമക്ക് തുടക്കമായി
Oct 1, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 01/10/2016) കാസര്‍കോടിന്റെ പഴയകാല ചലച്ചിത്രാസ്വാദന പൈതൃകം വീണ്ടെടുത്ത് നിറഞ്ഞ സദസില്‍ ഫ്രാക്ക് സിനിമക്ക് തുടക്കമായി. ഫെഡറേഷന് ഓഫ് റെസിഡെന്റ്സ് അസോസിയേഷന് കാസര്‍കോടിന്റെ സാംസ്കാരിക വേദിയായ ഫ്രാക്ക് കള്‍ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബുമായി സഹകരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 5.30ന് പ്രസ് ക്ലബ്ബ് ഹാളിലാണ് പ്രദര്‍ശനം.
ലോകോത്തര മികവുള്ള വിവിധ ഭാഷകളിലുള്ള സിനിമകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കും. താല്പര്യമുള്ളവര്ക്ക് പ്രവേശന പാസ് അനുവദിക്കും. ആദ്യ സിനിമയായി സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ദി ടെര്‍മിനല്‍ പ്രദര്‍ശിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ ഫ്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന് രാവണീശ്വരം, ഫ്രാക്ക് സെക്രട്ടിമാരായ അശോകന് കുണിയേരി, ഷാഫി എ നെല്ലിക്കുന്ന്, കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ സുബിന് ജോസ്, സഹന് രാജ് എന്നിവര്‍ സംസാരിച്ചു.