നഗരസഭാ കൗണ്‍സില്‍ ഹാള്‍ കോടതി മുറിയായി
Jan 26, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 26/01/2015) കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ ഹാള്‍ ഒരു ദിവസത്തേക്ക് കോടതിയായി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹാളിനു കോടതി പരിവേഷം കൈവന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ പ്രമേയമാക്കിയുള്ള 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന സിനിമയുടെ ഒരു രംഗം ചിത്രീകരിക്കാനായിരുന്നു ഇത്. കുഞ്ചാക്കോ ബോബനു പുറമെ നെടുമുടി വേണു അടക്കമുള്ള താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ക്യാമറക്കണ്ണിലൂടെ തെളിഞ്ഞ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരതകള്‍ തുറന്നു കാട്ടുന്നതാണ് ഡോ. ബിജുവിന്റെ ഈ ചിത്രം. കുഞ്ചാക്കോ ബോബനാണ് മധുരാജിന്റെ വേഷത്തില്‍ വരുന്നത്.
ഒരു ഫോട്ടോഗ്രാഫറുടെ വീക്ഷണ കോണിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചിത്രീകരിക്കുന്ന സിനിമയാണിത്. കാസര്‍കോട് തന്നെയാണ് ലൊക്കേഷന്‍.

Keywords : Kasaragod, Kerala, Film, Actor, Entertainment, Court, Kunchacko Boban, Valiya Chirakulla Pakshikal.