'മഹേഷിന്റെ പ്രതികാരം' കാണാന്‍ ഫഹദ് ഫാസില്‍ കാസര്‍കോട്ടെത്തി; പക്ഷേ നസ്രിയ വന്നില്ല!
Feb 15, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 15/02/2016) സിനിമാ താരം ഫഹദ് ഫാസില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹേഷിന്റെ പ്രതികാരം' കാണാന്‍ കാസര്‍കോട്ടെ തീയേറ്ററിലെത്തിയത് ആരാധകരെ ആവേശത്തിലാക്കി. ഞായറാഴ്ച രാത്രി 7.30 മണിക്കാണ് ഫഹദ് കാസര്‍കോട് മെഹ്ബൂബ് തീയേറ്ററിലെത്തിയത്. സംവിധായകരായ ദിലീഷ് പോത്തന്‍, ആഷിഖ് അബു തുടങ്ങിയവരും ഫഹദിനൊപ്പം ഉണ്ടായിരുന്നു.
രാത്രി 7.30നുള്ള ഷോ കണ്ട ശേഷമാണ് ഇവര്‍ മടങ്ങിയത്. സിനിമ കഴിഞ്ഞിറങ്ങിയ ശേഷമാണ് ആരാധകര്‍ താരത്തെ തിരിച്ചറിഞ്ഞത്. ഇതോടെ പലരും വട്ടംകൂടി. ചിലര്‍ക്ക് സെല്‍ഫിയെടുക്കണം, ചിലര്‍ക്ക് നസ്രിയയെ കൊണ്ടുവരാഞ്ഞതെന്തേയെന്ന പരിഭവം. ഇനി കാസര്‍കോട്ടേക്ക് വരുമ്പോള്‍ നസ്രിയയെ കൊണ്ടുവരാമെന്നും, കാസര്‍കോട്ടുകാരുടെ ആവേശം തന്നെ ഹരം കൊള്ളിച്ചതായും ഫഹദ് പറഞ്ഞു.
യുവാക്കള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാനും താരം സമയം കണ്ടെത്തി. നഗരത്തിലെ ഹോട്ടലില്‍ വിശ്രമിച്ച ശേഷം രാത്രിയോടെ ഫഹദും കൂട്ടരും കോഴിക്കോട്ടേക്ക് മടങ്ങി.
Keywords : Kasaragod, Film, Entertainment, Theater, Visit, Fahad Fasil, Nasriya.