പ്രൊഫ. പി.കെ ശേഷാദ്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു
Dec 14, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 14/12/2015) കാസര്‍കോട് ഗവ. കോളജിന്റെ തുടക്കം മുതല്‍ ഇംഗ്ലീഷ് അധ്യാപകനും വകുപ്പ് തലവനും ഷേക്‌സ്പിയര്‍ സാഹിത്യത്തില്‍ പണ്ഡിതനുമായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയെക്കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട്ട് പ്രൊഫ. ശേഷാദ്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ശിക്ഷ്യനും മംഗളൂരു പി.എ കോളജ് ഓഫ് എഞ്ചിനീയറിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറുമായ കെ.എം ഹനീഫ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാകും. ചടങ്ങില്‍ രാധാ ശേഷാദ്രി, ടി.എ ഇബ്രാഹിം, ആര്‍. ഗിരിധര്‍, മൊയ്തീന്‍ കെ. പെര്‍ള, ശ്രീലത, ഇബ്രാഹിം, എന്‍.എ സുലൈമാന്‍, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടും ഡോക്യുമെന്ററി സംവിധായകനുമായ സണ്ണി ജോസഫാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്
ആര്‍.കെ മംഗളൂര്‍ ക്യാമറമാനാണ്. ശേഷാദ്രി മാഷുടെ ശിഷ്യന്മാരില്‍ ഏതാനും പേരുടെ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കെ.എം ഹനീഫയാണ്. പ്രൊഫസര്‍ ശേഷാദ്രിയുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങള്‍, വിഷ്വലുകള്‍, രേഖകള്‍ എന്നിവ കൈവശമുള്ളവര്‍ പകര്‍പ് നല്‍കി സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9900556600 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Documentary, Entertainment, Kasaragod, Kerala, Inauguration, Jaga Shedadri, Documentary about Jaga Sheshadri, switch on.