ദിലീപിന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളെല്ലാം ഇറങ്ങിയത് ജൂലൈ 4 ന്; ഭാഗ്യദിനത്തില്‍ ഇത്തവണ കാത്തിരിക്കുന്നത്..?
Jul 3, 2017, 16:23 IST
കൊച്ചി: (www.kasargodvartha.com 03.07.2017) ജൂലൈ നാല് എന്നത് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ഭാഗ്യദിനമാണ്. താരത്തിന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളായ പല സിനിമകളും ഇറങ്ങിയത് ജൂലൈ നാലിനാണ്. എന്നാല്‍ ഇത്തവണത്തെ ജൂലായ് നാല് ദിലീപിനെ കൈവിടുമോ എന്നതാണ് സിനിമക്കാര്‍ക്കിടയിലെ ചോദ്യം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ താരത്തിനെതിരെ ശക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയേറുന്നു.
സിനിമാപ്രവര്‍ത്തകര്‍ പലരും ജ്യോതിഷത്തിലും മറ്റും വിശ്വസിക്കുന്നവരാണെന്നാണ് പൊതുവേ അഭിപ്രായം. ഒരു സ്ഥലത്തുവെച്ച് ഷൂട്ട് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ വന്‍ഹിറ്റായാല്‍ ആ സംവിധായകന്റെ പിന്നീടുള്ള പല സിനിമകളും അതേ ലൊക്കേഷന്‍ ആയിരിക്കും തെരഞ്ഞെടുക്കുക. റിലീസ് ചെയ്ത തീയതിയെയും ഭാഗ്യദിനമായും നിര്‍ഭാഗ്യദിനമായും കാണുന്നുണ്ട്.
ദിലീപിന്റെ കരിയര്‍ ബെസ്റ്റ് ആയിട്ടുള്ള മൂന്ന് ചിത്രങ്ങളും തിയറ്ററിലെത്തിയത് ജൂലൈ നാലിനാണ്. സിഐഡി മൂസ, ഈ പറക്കും തളിക, മീശമാധവന്‍ എന്നീ ചിത്രങ്ങളാണ് വ്യത്യസ്ത വര്‍ഷങ്ങളിലായി ജൂലൈ നാലിന് റിലീസ് ചെയ്തത്. അത് കൊണ്ട് തന്നെ ജൂലൈ നാല് ഭാഗ്യദിനമാണെന്ന് താരവും സിനിമാ പ്രവര്‍ത്തകരും വിശ്വസിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ പുരോഗമിക്കെ എപ്പോള്‍ വേണമെങ്കിലും ഒരു ഉന്നത അറസ്റ്റ് ഉണ്ടായേക്കാം. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയും സൂചന നല്‍കിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇത്തവണത്തെ ജൂലൈ നാല് ദിലീപിനെ വേട്ടയാടുമോ എന്നാണ് സിനിമാപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
എന്നാല്‍ ഈ പറയുന്ന ഭാഗ്യദിനം മുമ്പൊരിക്കലും ദിലീപിന് വിനയായിട്ടുണ്ട്. ഭാഗ്യദിനത്തിന്റെ പേരില്‍ ഒരു സിനിമയിറക്കി ജൂലൈ നാലിന് തന്നെ റിലീസ് ചെയ്ത ദിലീപ് ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞുപോയി. ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ 'ജൂലൈ 4' പലതവണ പേരുമാറ്റിയ ശേഷമാണ് ഈ പേരിലെത്തിയത്. അന്ന് അത് നിര്‍ഭാഗ്യദിനമായി കുറിക്കപ്പെട്ടെങ്കിലും പിന്നീടും ജൂലൈ നാലിലുള്ള പ്രതീക്ഷ താരം കൈവിട്ടിരുന്നില്ല.

പുതുതായി പുറത്തിറങ്ങുന്ന രാമലീല എന്ന ചിത്രം ജൂലൈ നാലിന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച എന്ന നിലയില്‍ ജൂലൈ ഏഴിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ദിലീപിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും റിലീസ് മാറ്റിയിരിക്കുകയാണ്. 21 ന് തിയറ്ററിലെത്തുമെന്നാണ് പുതിയ വിവരം.