വെമുല, ജെ എന്‍ യു ഡോക്യുമെന്ററികള്‍ക്ക് വിലക്ക്, രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍
Jun 10, 2017, 22:08 IST
തിരുവനന്തപുരം: (www.kasargodvartha.com 10.06.2017) കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെ എന്‍ യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്.
കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥ നില്ക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഉദാഹരണമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നും കമല്‍ പറഞ്ഞു.
രോഹിത് വെമുലയെക്കുറിച്ചുള്ള അണ് ഡെയറബിള്‍ ബീയിങ് ഓഫ് ലൈഫ്, കശ്മീര്‍ പ്രശ്നം പ്രതിപാദിക്കുന്ന ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍, ജെ എന്‍ യു വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതെന്ന് കമല്‍ പറഞ്ഞു. അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേള ജൂണ്‍ 16 മുതലാണ് തിരുവനന്തപുരത്ത് നടക്കുക. പ്രദര്‍ശനാനുമതി നിഷേധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും കമല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kerala, Thiruvananthapuram, Entertainment, Top-Headlines, News, Kamal.