'ക്യാമറയുള്ള പരിപാടിയില്‍ പോയി എന്തിനു ഞാന്‍ ഇരിക്കണം'; ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ
തിരുവനന്തപുരം: (www.kasargodvartha.com 1302.2021) മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ബിഗ് ബോസിന്റെ പുതിയ സീസണില്‍ ഭാഗമാകുന്നുവെന്ന് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും ബിഗ് ബോസ് താന്‍ കാണുന്ന ഒരു ഷോ അല്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു മൂന്നു ദിവസമായി കുറേപേര്‍ തന്നോട് ചോദിക്കുന്നു, ബിഗ് ബോസില്‍ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാര്‍ത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാന്‍ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്നും ഒരു ക്യാമറയുള്ള പരിപാടിയില്‍ പോയി എന്തിനു ഞാന്‍ ഇരിക്കണമെന്നും അഹാന പറയുന്നു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Cinema, Entertainment, 'Why should I go to an event with camera'; Actress Ahaana Krishna says she is not part of the new season of Bigg Boss