city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെലുങ്ക് തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റെര്‍ അന്തരിച്ചു

ഹൈദരാബാദ്: (www.kasargodvartha.com 29.11.2021) പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റെര്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശിവശങ്കറിന്റെ ഭാര്യയ്ക്കും മൂത്തമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഭാര്യ ഹോം ക്വാറന്റൈനിലാണ്.

തെലുങ്ക്, തമിഴ് സിനിമകളിലൂടെയാണ് ശിവശങ്കര്‍ ശ്രദ്ധേയനായത്. 1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ജനനം. 10 ഇന്‍ഡ്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനമൊരുക്കി. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ എസ് എസ് രാജമൗലിയുടെ മഗധീര എന്ന ചിത്രത്തിനാണ് മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത്. 

തെലുങ്ക് തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റെര്‍ അന്തരിച്ചു


തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ് എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് ശിവശങ്കറാണ്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്റെറിന്റെ ആശുപത്രി ചിലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

Keywords: News, National, India, Top-Headlines, COVID-19, Trending, Death, Health, Entertainment, Cinema, Veteran choreographer Shiva Shankar passes away due to COVID-19 complications

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia