'ഉണ്ട' ഷൂട്ടിംഗ് നടന്ന വനപ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന
Aug 8, 2019, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2019) ജില്ലയിലെ കാറഡുക്ക പാര്‍ഥ കൊച്ചി റിസര്‍വ് വനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തി. ചൊവ്വാഴ്ചയാണ് ബംഗളൂരു മേഖല ഓഫീസില്‍ നിന്നുള്ള നാലംഘ സംഘം പരിശോധന നടത്തിയത്. മമ്മൂട്ടി നായകനായ 'ഉണ്ട' സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ വനപ്രദേശത്തായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എയ്ഞ്ചല്‍ നായര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹൈക്കോടതിയാണ് കേന്ദ്ര സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.
വനപ്രദേശത്ത് ഇപ്പോഴും ഷൂട്ടിംഗിന് വേണ്ടി പുറത്ത് നിന്ന് മണ്ണ് കൊണ്ടുവന്നതിന്റെയും മറ്റും ശേഷിപ്പുണ്ടായിരുന്നു. കേന്ദ്ര സംഘത്തെ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥരും സിനിമാ നിര്‍മ്മാതാവും അനുഗമിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Entertainment, Cinema, forest, Unda Shooting; Forest inspected by Central team
< !- START disable copy paste -->