ആകാംക്ഷ ജനിപ്പിച്ച് ടോവിനോയുടെ 'കാണെക്കാണെ' ട്രെയിലര്‍
കൊച്ചി: (www.kasargodvartha.com 13.09.2021) ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'കാണെക്കാണെ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സെപ്റ്റംബര്‍ 17ന് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
'ഉയരെ'യ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. 1983, ക്വീന്‍ എന്നീ ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'.
പ്രേം പ്രകാശ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Tovino's new movie 'Kaanekkane' trailer