city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Beach Fest | ബേക്കല്‍ ടൂറിസം കൂടുതല്‍ ഉന്നതിയിയിലേക്ക്; ബീച് ഫെസ്റ്റിവല്‍ എന്ന പേരില്‍ പുതുവത്സര വാരാഘോഷത്തിന് അനുമതി നല്‍കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്; നടപടികൾ അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലിൽ

തിരുവനന്തപുരം: (www.kasargodvartha.com) ബേക്കല്‍ ടൂറിസം പദ്ധതിയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുന്നതിനും സ്വദേശീയരും വിദേശീയരുമായ കൂടുതല്‍ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുന്നതിനും എല്ലാ വര്‍ഷവും 'ബേക്കല്‍ ബീച് ഫെസ്റ്റിവല്‍' എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പുതുവത്സര ആഘോഷം നടത്തുന്നതിന് അനുമതി നൽകുമെന്ന് ടുറിസം, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ബേക്കല്‍ ബീച് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടപ്പിലാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് അനുമതിക്കായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ടൂറിസം വകുപ്പിന് സമര്‍പിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സിഎച് കുഞ്ഞമ്പു നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
  
Bekal Beach Fest | ബേക്കല്‍ ടൂറിസം കൂടുതല്‍ ഉന്നതിയിയിലേക്ക്; ബീച് ഫെസ്റ്റിവല്‍ എന്ന പേരില്‍ പുതുവത്സര വാരാഘോഷത്തിന് അനുമതി നല്‍കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്; നടപടികൾ അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലിൽ

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബേക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. ബിആർഡിസി, ഡിടിപിസി, മറ്റു വകുപ്പുകള്‍ എന്നിവയെ യോജിപ്പിച്ച് സംഘാടനം നടത്തി ബീച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് എല്ലാ സഹായവും നല്‍കും. അവിടെ പ്രാദേശികമായ സംഘാടനം നടത്തി സംഘടിപ്പിക്കുന്നതാണ് ഗുണകരമാവുക. ബീച് ഫെസ്റ്റിവലിന് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍ണമായി തന്നെ പരിഗണിക്കുന്നുണ്ട്.

ബേക്കല്‍ ഡെസ്റ്റിനേഷന്‍ പ്രചാരണത്തിനായി ടൂറിസം വകുപ്പും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ബേക്കല്‍ കോട്ട, സിനിമാ രംഗങ്ങളിലൂടെ പ്രചാരണം നേടിയ സ്ഥലമാണ്. അവിടെ ഫിലിം ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി എ ആര്‍ റഹ്‌മാന്‍, മണിരത്‌നം, അരവിന്ദ് സ്വാമി തുടങ്ങിയവരെ ബേക്കലിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ബോംബെ സിനിമയുടെ സംവിധായകനായിരുന്ന മണിരത്‌നവുമായി സംസാരിച്ചിരുന്നു. പഴയ ടീമായി എത്താം എന്ന് അറിയിച്ചിട്ടുണ്ടെന്നും പിഎ മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കി.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Bekal, Tourism, Cinema, MLA, Minister, Tourism Minister says that will give permission for Bekal Beach Fest. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia