ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ' ടീസര്‍ പുറത്ത്; ചിത്രം ഡിസംബര്‍ 24ന് പ്രേക്ഷകരിലേക്ക്
കൊച്ചി: (www.kasargodvartha.com 15.11.2021) ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ പുറത്തിറക്കി. നടനും അവതാരകനും ആര്‍ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
കൗമാരക്കാരനായി ആസിഫ് അലി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'കുഞ്ഞെല്‍ദോ' എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Teaser of new movie Kunjeldho released