ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് വഴിയില്‍ തടസമുണ്ടാക്കിയത്; അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത
മുബൈ: (www.kasargodvartha.com 10.11.2020) അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത. നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ ആളാണ് തനുശ്രീ. തുടര്‍ന്ന് ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്ന് തനുശ്രീ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടമുണ്ടാക്കിയതായി താരം പറയുന്നു.
അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് താന്‍ എന്നും നടി പറഞ്ഞു. ബോളിവുഡിലും മുംബൈയിലും എനിക്ക് നല്ല പേരാണുള്ളത്. അതികൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നും കുറച്ചുകാലം ഇവിടെ താമസിക്കുകയും രസകരമായ ചില പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും തടി വ്യക്തമാക്കി.
Keywords: Mumbai, news, National, Top-Headlines, Cinema, Tanushree Dutta, Entertainment, Actress, Tanushree Dutta says she lost her way due to some 'very bad human beings'