അമേരികന്‍ സൈന്യത്തില്‍ ചേര്‍ന്ന് ഈ തമിഴ് നടി; നിയമനം നേടിയത് അഭിഭാഷകയായി
Mar 2, 2022, 17:35 IST
ചെന്നൈ: (www.kasargodvartha.com 02.03.2022) അമേരികയുടെ സായുധ സേനയില്‍ അഭിഭാഷകയായി ചേര്‍ന്ന് ചരിത്രം കുറിച്ച് തമിഴ് നടി അഖില നാരായണന്‍. ഇന്‍ഡ്യന്‍ വംശജയാണെങ്കിലും അഖില പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരികയിലാണ്. യുഎസ് ആര്‍മിയിലെ കോംബാറ്റ് ട്രെയ്നിംഗ് എല്ലാം പൂര്‍ത്തിയാക്കിയ താരം യുഎസ് സൈന്യത്തിന്റെ നിയമോപദേശകയായാകും പ്രവര്‍ത്തിക്കുക.
താന്‍ താമസിക്കുന്ന രാജ്യമായ അമേരികയെ സേവിക്കുകയെന്നത് തന്റെ കര്‍തവ്യമാണെന്ന് അഖില വിശ്വസിക്കുന്നു. അഭിഭാഷക മാത്രമല്ല അധ്യാപിക കൂടിയാണ് അഖില. അമേരികയില്‍ 'നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്' എന്ന ഓണ്‍ലൈന്‍ സംഗീത ക്ലാസും അഖില നടത്തുന്നുണ്ട്.
തമിഴ് ഹൊറര്‍ ചിത്രമായ 'കാദംബരി' എന്ന സിനിമയിലൂടെയാണ് അഖില അഭിനയരംഗത്തേക്ക് ചുവടുവച്ചത്. അരുള്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് കാദംബരി.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Tamil film actress Akila Narayanan joins US Army as lawyer.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Tamil film actress Akila Narayanan joins US Army as lawyer.