city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തമിഴ് നടന്‍ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യയുടെ നില ഗുരുതരം

ചെന്നൈ: (www.kasargodvartha.com 29.10.2019) തമിഴ് നടന്‍ വാഹനാപകടത്തില്‍ മരിച്ചു. പ്രശസ്ത മിമിക്രി താരവും നടനുമായ മനോയാണ് മരിച്ചത്. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. ഭാര്യയെ ഗുരുതരാവസ്ഥയില്‍ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തമിഴ് നടന്‍ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യയുടെ നില ഗുരുതരം

ഇരുവരും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. മനോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ടെലിവിഷന്‍ ചാനലില്‍ അവതാരകനായിട്ടാണ് മനോ സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. ഒട്ടേറെ റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം മിമിക്ര പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പുഴല്‍ എന്ന തമിഴ് സിനിമയില്‍ മുരളിക്കും ഇമചന്ദ്രനുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ചവരിലൊരാളായിരുന്നു മനോ. അഴക് സംവിധാനം ചെയ്ത പുഴല്‍ 2010ലാണ് പുറത്തിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Chennai, news, Top-Headlines, Accident, Actor, Doctor, Cinema, Wife, Tamil Actor, Tamil actor Mano dies in car accident in Chennai on Diwali, wife critical 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia