സുരേഷ് ഗോപിയുടെ 'കാവല്‍' നവംബര്‍ 25ന് തിയേറ്ററുകളിലേക്ക്; കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍
കൊച്ചി: (www.kasargodvartha.com 20.11.2021) സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം 'കാവല്‍' നവംബര്‍ 25ന് തിയേറ്ററിലെത്തും. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുക. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ഡാണ് ചിത്രം നിര്‍മിക്കുന്നത്.
കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയേറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപെര്‍താര ചിത്രം കൂടിയാണ് കാവല്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ക്രൈം ത്രിലെറാണിത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Theater, Suresh Gopi's 'Kaval' on November 25