city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drama Festival | സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ബേവൂരിയിൽ തുടക്കമായി; സിനിമ നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഉദുമ: (www.kasargodvartha.com) മൂന്നാമത് കെടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ബേവൂരിയിൽ തിരശീല ഉയർന്നു. ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയമാണ് 19 വരെ ഓപൺ ഓഡിറ്റോറിയത്തിൽ നാടക മത്സരവും സാംസ്കാരിക പരിപാടികളും നടത്തുന്നത്. നാടക പ്രവർത്തകനായിരുന്ന ഉദുമ കണ്ണിയിൽ എം നാരായണന്റെ സ്‌മൃതികുടീരത്തിൽ വച്ച് നാടക ജ്യോതി പ്രയാണം നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊക്കാൽ അധ്യക്ഷനായി. രഘു വലിയ വളപ്പിൽ സംസാരിച്ചു. രതീഷ് കണ്ണിയിൽ സ്വാഗതം പറഞ്ഞു.
                 
Drama Festival | സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ബേവൂരിയിൽ തുടക്കമായി; സിനിമ നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിനിമ നടൻ അനൂപ് ചന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സിനിമാ നാടക നടൻ മഞ്ജുളൻ മുഖ്യാതിഥിയായി. ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ, ബ്ലോക് പഞ്ചായതംഗം പുഷ്പ ശ്രീധരൻ, സിപിഎം ഏരിയാ സെക്രടറി മധുമുതിയക്കാൽ, കെഇഎ ബകർ, ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രടറി ടി രാജൻ, സുധാകരൻ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ബാസ് രചന സ്വാഗതവും പ്രോഗ്രാം കമിറ്റി ചെയർമാൻ എൻ എ അഭിലാഷ് നന്ദിയും പറഞ്ഞു.

വെളിച്ചപ്പാട് (കോറസ് മാണിയാട്ട്), കലി (ബാക് സ്റ്റേജ് കാസർകോട്‌), പ്രതിയും സാക്ഷിയും (അരമങ്ങാനം അഭിനയവേദി), നാസിക പുരാണം (സൗഹൃദ നാടകവേദി) എന്നി അമേച്വർ നാടകങ്ങൾ അരങ്ങേറി. തിങ്കൾ

വൈകിട്ട്‌ ആറിന്‌ ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പ്രൊഫഷണൽ മത്സരത്തിലെ നാടകം നായകൻ (അനുഗ്രഹ, ചിറയൻകീഴ്), ചൊവാഴ്ച മൂക്കുത്തി (രംഗഭാഷ, കോഴിക്കോട്), 16ന് ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ), 17ന് ബാലരമ (തിരുവനന്തപുരം ശ്രീ നന്ദന), 18ന് അമ്മ മനസ് (അനശ്വര കൊല്ലം), 19ന് കടലാസിലെ ആന (കാഞ്ഞിരപ്പള്ളി അമല) എന്നിവ അരങ്ങേറും.

              
Drama Festival | സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ബേവൂരിയിൽ തുടക്കമായി; സിനിമ നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

15ന് വൈകിട്ട്‌ ആറിന്‌ ഭരണഘടനാ സംരക്ഷണ സദസ്‌ അഡ്വ. സി ശുകൂർ ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട്‌ ആറിന്‌ നവോത്ഥാന സദസ്‌ കവി സിഎം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട്‌ ആറിന്‌ പെൺപെരുമ ആക്ടിവിസ്‌റ്റ്‌ അഡ്വ. പിഎം ആതിര ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട്‌ ആറിന്‌ വിമുക്തി ലഹരി വിരുദ്ധ സദസ്‌ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ മാജിക് മിഠായി നാടകം അരങ്ങേറും. 19ന് ആറിന്‌ സമാപന സമ്മേളനം സിനിമ–-നാടക നടൻ സന്തോഷ്‌ കീഴാറ്റൂർ ഉദ്‌ഘാടനം ചെയ്യും.

Keywords: State Professional Drama Festival begins in Bevoori, Kerala, Uduma, Kasaragod, news, Top-Headlines, Cinema, Actor, Nileshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia