ഒരു പഴയ ബോംബ് കഥ ഹിറ്റായതോടെ ഈ കാസര്‍കോട്ടുകാരി ഇനിയെത്തുന്നത് മമ്മൂട്ടിക്കൊപ്പം
Jul 25, 2018, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2018) സിനിമാ ഓഡീഷന് സഹായിക്കാനുള്ള സംഘത്തോടൊപ്പം പോയ കാസര്‍കോട്ടുകാരിയെ പെര്‍ഫോമന്‍സ് കണ്ട് സിനിമയിലെടുത്തു. ഇപ്പോള്‍ സിനിമയില്‍ തിരക്കോടു തിരക്ക്. പറഞ്ഞുവരുന്നത് കാസര്‍കോട് പെരുമ്പള സ്വദേശിനിയായ ശ്രീവിദ്യ നായരെ കുറിച്ചാണ്. മമ്മൂട്ടി നായകനായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് ഇനി ശ്രീവിദ്യ നായരുടെ സിനിമയായി പുറത്തുവരുന്നത്.
അനു സിതാര, ലക്ഷ്മി റായി, ഷംന കാസിം എന്നിവര്‍ മുഖ്യകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തില്‍ അനു സിതാരയുടെ സഹോദരിയായാണ് ശ്രീവിദ്യ അഭിനയിക്കുന്നത്. ഒരു മുഴു നീള കഥാപാത്രം തന്നെയാണ് ഈ സിനിമയില്‍ ശ്രീവിദ്യക്ക് ലഭിച്ചിരിക്കുന്നത്. ഇൗ കഥാപാത്രം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീവിദ്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് മഖ്ബൂല്‍ സല്‍മാന്‍ നായകനായെത്തിയ ടാക്ക ടാക്ക ടന്‍ക എന്ന സിനിമയുടെ ഓഡീഷന്‍ കണ്ണൂരില്‍ നടന്നപ്പോള്‍ അത് കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയ സംഘത്തിലെ പ്രധാനിയായിരുന്നു ശ്രീവിദ്യ. ഓഡീഷനില്‍ അവസാന റൗണ്ടില്‍ ശ്രീവിദ്യയെ അധ്യാപകരും മറ്റും നിര്‍ബന്ധിക്കുകയും ഓഡീഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ സിനിമയില്‍ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ഈ സിനിമ സാമ്പത്തിക പ്രയാസം കാരണം റിലീസിംഗ് നടത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനു ശേഷം സുദേവ് നായര്‍ നായകനായ ക്യാമ്പസ് ഡയറിയിലും പ്രധാന റോള്‍ കൈകാര്യം ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന ഷാഫി സംവിധാനം ചെയ്ത ബിബിന്‍ ജോര്‍ജ് നായകനായ ഒരു പഴയ ബോംബ് കഥയില്‍ പ്രധാന റോളില്‍ ശ്രീദേവിക്ക് അവസരം ലഭിച്ചത്. പ്രയാഗ മാര്‍ട്ടിനാണ് ഈ സിനിമയിലെ നായിക. കണ്ണൂര്‍ തളിപ്പറമ്പിലെ എയ്‌റോസിസ് കോളജില്‍ ബി എസ് സി ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.
മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് ഓഗസ്റ്റ് 23 ന് റിലീസ് ചെയ്യുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ ശ്രീവിദ്യയെ തേടിയെത്തുമെന്നാണ് കരുതുന്നത്. ബഹ്‌റൈനിലെ ഒരു പ്രമുഖ കമ്പനിയില്‍ സെയില്‍സ് മാനേജറായ പെരുമ്പളയിലെ കെ കുഞ്ഞമ്പുനായര്‍ - വസന്ത ദമ്പതികളുടെ മകളാണ് ശ്രീവിദ്യ. ഏക സഹോദരന്‍ ശ്രീകാന്ത് ബംഗളൂരുവില്‍ എഞ്ചിനീയറാണ്. സ്‌കൂളിലും കോളജിലും പഠിക്കുമ്പോള്‍ തന്നെ മോണോ ആക്ട്, കഥാപ്രസംഗം, നാടകം തുടങ്ങിയ പരിപാടികളിലെല്ലാം സജീവമായിരുന്നു ശ്രീവിദ്യ. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുകയാണ് ശ്രീവിദ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cinema, Entertainment, Story, Perumbala, Sreevidya Nair from Kasaragod comes with Mammootty in Kuttanadan blog
< !- START disable copy paste -->