ഓസ്‌കറില്‍ മത്സരിക്കാനൊരുങ്ങി തമിഴ് ചിത്രം 'സൂരറൈ പോട്ര്'
ചെന്നൈ: (www.kvartha.com 27.01.2021) സുധാ കൊംഗാര സംവിധാനം ചെയ്ത് സൂര്യ നായകനായും അപര്‍ണ ബാലമുരളി നായികയായുമെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ഓസ്‌കര്‍ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ ചുവട്.
കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ മത്സരത്തിന് അയക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഓസ്‌കര്‍ അക്കാദമി പലവിധ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപോര്‍ട്ടുകള്‍. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം വ്യക്തമാക്കിയത്.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actor, Soorarai Pottru starring Suriya goes into Oscar race