തിയേറ്ററില്‍ പാമ്പ്; സിനിമാ പ്രദര്‍ശനം രണ്ട് തവണ നിര്‍ത്തി വെച്ചു
Sep 6, 2014, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2014) നഗരത്തിലെ സിനിമാ തീയേറ്ററില്‍ പാമ്പ്!. കാണികളുടെ നിലവിളിയെ തുടര്‍ന്ന് രണ്ട് തവണ സിനിമാ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്ററിലാകെ അരിച്ചു പെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച കാസര്‍കോട്ടെ ഒരു തിയേറ്ററിലെ മധ്യാഹ്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം.
കുഞ്ചാക്കോ ബോബന്‍ നായകനായ ഭയ്യാ ഭയ്യാ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടയിലായിരുന്നു പാമ്പ് പടം പൊക്കി ഇഴഞ്ഞ് വന്നത്. കാണികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ട് തവണ പ്രദര്‍ശനം മുടങ്ങി. തിയേറ്ററില്‍ ലൈറ്റിട്ട് വടിയുമായി ആളുകള്‍ പാമ്പിനെ കൊല്ലാന്‍ സീറ്റിനടിയിലും മറ്റും മഷിയിട്ട് പരതിയെങ്കിലും പാമ്പിന്റെ പൊടി പോലും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ പാമ്പിനെ കണ്ടുവെന്നാണ് സിനിമ കാണാനെത്തിയ പലരും പറയുന്നത്.
ഓണപ്പടം കാണാന്‍ മദ്യ ലഹരിയില്‍ വന്ന ആരെങ്കിലും തിയേറ്ററിനുള്ളില്‍ വെച്ച് പാമ്പായതാകാമെന്ന നിഗമനത്തിലാണ് ഒടുവില്‍ തിയേറ്റര്‍ നടത്തിപ്പുകാരും പ്രേക്ഷകരും എത്തിയത്. സിനിമയിലും പാമ്പ് പ്രത്യക്ഷപ്പെടുന്ന രംഗമില്ല.
Also Read:
ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു
Keywords: Kasaragod, Kerala, Cinema, Theater, Snake, Film, Movie, Show, Snake makes fear in Cinema Theater.
Advertisement: