'Prince' First Look | ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്', ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി
ചെന്നൈ: (www.kasargodvartha.com) കെ വി അനുദീപിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായനാകുന്ന പുതിയ ചിത്രത്തിന് 'പ്രിന്‍സ്' എന്നാണ് പേര് നല്‍കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രിന്‍സ് എന്ന സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട് ചെയ്യുന്നത്.
ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായി എത്താനിരിക്കുന്നത്. വെള്ള ഷര്‍ട് അണിഞ്ഞ് കയ്യില്‍ ഒരു ഗ്ലോബുമായി നില്‍ക്കുന്ന ശിവകാര്‍ത്തികേയന്‍ ആണ് പോസ്റ്ററിലുള്ളത്. മരിയ റിയാബോഷപ്ക ആണ് ചിത്രത്തിലെ നായിക. തമന്‍ ആണ് സംഗീതം ഒരുക്കുന്നത്.
സത്യരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരി, ലന്‍ഡന്‍ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊകേഷനുകള്‍. ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'ഡോണ്‍' എന്ന സിനിമയാണ് ശിവകര്‍ത്തികേയന്റേതായി റിലീസ് ചെയ്തത്. ചിത്രം 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actor, Sivakarthikeyan starrer new film 'Prince'.