city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിയച്ഛന്‍ സിനിമാ പ്രദര്‍ശനവും സംവിധായകനെ ആദരിക്കലും നടത്തി

മുന്നാട്: (www.kasargodvartha.com 03.02.2017) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സിനിമാ പ്രദര്‍ശനവും ആദരിക്കലും നടത്തി. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കവിതയും ജീവിതവും ഉള്‍പെടുത്തി നാഷണല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മിച്ച് ഫാറൂഖ് അബ്ദുര്‍ റഹ് മാന്‍ സംവിധാനം നിര്‍വഹിച്ച 'കളിയച്ഛന്‍' സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. പരിപാടിയില്‍ സംവിധായകന്‍ ഫാറൂഖ് അബ്ദുര്‍ റഹ് മാനെ ആദരിച്ചു.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിച്ചു. എ വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ കെ ആര്‍ അജിത് കുമാര്‍, എം വിനോദ് കുമാര്‍, ജോയ് ജോസഫ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി സുധ എന്നിവര്‍ സംസാരിച്ചു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുരേന്ദ്രന്‍ ബേത്തൂര്‍പാറ സ്വാഗതവും വളന്റിയര്‍ സെക്രട്ടറി എ അര്‍ജുന്‍ നന്ദിയും പറഞ്ഞു. സംവിധായകനുമായി മുഖാമുഖം പരിപാടിയും പ്രദര്‍ശനത്തിന് ശേഷം നടന്നു.

കളിയച്ഛന്‍ സിനിമാ പ്രദര്‍ശനവും സംവിധായകനെ ആദരിക്കലും നടത്തി

Keywords: Kasargod, Kerala, Munnad, Cinema, Show, Falicitates, NSS, Poem, Programme, Interview, Munnad Peoples Co-operative Arts and Science College, Kaliyachan, P Kunjiraman, Farooq Abdul Rahman, Shown Kaliyachan Cinema and Felicitated the Director. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia