കോവിഡില്‍ മുടങ്ങിയ സുരേഷ് ഗോപി ചിത്രം 'കാവല്‍'; ഷൂട്ടിംങ് പാലക്കാട്ട് പുനരാരംഭിച്ചു
Oct 24, 2020, 10:02 IST
പാലക്കാട്: (www.kasargodvartha.com 24.10.2020) കോവിഡില്‍ മുടങ്ങിയ സുരേഷ് ഗോപി ചിത്രം 'കാവല്‍' ഷൂട്ടിംങ് പാലക്കാട്ട് പുനരാരംഭിച്ചു. സിനിമയുടെ 10 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡ് വൈറസിന്റെ വ്യാപനം. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങുകയായിരുന്നു. പാലക്കാട്ടും വണ്ടിപ്പെരിയാറുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക.
ചിത്രം സംവിധാനം ചെയ്യുന്നത് നിതിന്‍ രണ്‍ജി പണിക്കര്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി ജോബി ജോര്‍ജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ സിനിമയാണ് കാവല്‍.