നിഗൂഢത ഒളിപ്പിച്ച് ഷെയ്ന് നിഗത്തിന്റെ 'ഭൂതകാലം'; ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തുവിട്ടു
കൊച്ചി: (www.kasargodvartha.com 05.10.2021) ഷെയ്ന് നിഗം നായകനായി എത്തുന്ന 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തുവിട്ടു. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഷെയ്ന് നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്.
ഷെയ്നിന്റെ വരികള്‍ക്ക് ഷെയ്ന് തന്നെ സംഗീതം നല്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില്‍ വേഷമിടുന്നു. ഷെയ്ന് നിഗം ഫിലിംസിന്റെയും ബാനറില്‍ സംവിധായകന് അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന് നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റേതാണ്. എ ആര് അന്‍സാര്‍ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബിനു മുരളി ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍ ആണ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Shane Nigam, Shane Nigam's 'Bhoothakalam'; First look poster released