Shane Nigam | ഷെയ്ന് നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്നു
കൊച്ചി: (www.kasargodvartha.com) ഷെയ്ന് നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേല'. ഷെയ്ന് നിഗം ആദ്യമായി ഈ ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു. പൊലീസ് വേഷത്തിലുള്ള വിഡിയോ ഷെയ്ന് നിഗം ഫേസ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ടി കെ രാജീവ് കുമാര്‍ 'ബര്‍മുഡ' സംവിധാനം ചെയ്തിരിക്കുന്ന 'ബര്‍മുഡ'യാണ് ഷെയ്ന് നിഗത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഓഗസ്റ്റ് 19നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു ഗാനം പാടുന്നുണ്ട്.
നേരത്തെ ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിന് കന്നികുറുമ്പില്‍' എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളില് ഒന്നാണ്.
നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്' എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. 'ഇന്ദുഗോപന്' സബ് ഇന്‍സ്പെക്ടര്‍ 'ജോഷ്വ'യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ജോഷ്വ'യായി വേഷമിടുന്നത് വിനയ് ഫോര്‍ട് ആണ്.
ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുദര്ശന്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ശെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Keywords: news,Kerala,State,Kochi,Police,Entertainment,Cinema,Police,Top-Headlines, Shane Nigam to act as a cop