ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയത്; മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ശകീല
Mar 21, 2021, 12:52 IST
ചെന്നൈ: (www.kvartha.com 21.03.2021) തന്റെ മകളെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് നടി ശകീല. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ശകീലയുടെ മകള്‍. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും താരം പറഞ്ഞു.
തനിക്ക് കൂട്ടിന് ഒരു മകളുണ്ടെന്ന് ശകീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് താരം.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Shakeela, Daughter, Actress, Shakeela opens up about her daughter for the first time