Jawan | ജവാന്‍: കിംഗ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഇരട്ടി മധുരം; ശാരൂഖാന്റെ വിലനായി വിജയ് സേതുപതിയും
Jul 6, 2022, 14:20 IST
മുംബൈ: (www.kasargodvartha.com) ശാരൂഖ് ഖാന്‍ ചിത്രമായ 'ജവാന്‍' ല്‍ വിജയ് സേതുപതിയും എതിരാളിയായി എത്തുന്നുവെന്ന് റിപോര്‍ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമാ സ്‌ക്രീനിലേക്കുള്ള കിംഗ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ലഭിച്ച ഇരട്ടി മധുരമാണ് ഈ പ്രഖ്യാപനവും.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി സേതുപതി അടുത്ത ആഴ്ച മുംബൈയില്‍ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്‌നം മൂലം മാറുകയായിരുന്നുവെന്നാണ് വിവരം.
ആറ്റ്‌ലി ചിത്രത്തില്‍ തെന്നിന്‍ഡ്യയിലെ വലിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപിക പദുകോണ്‍, നയന്‍താര, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെഡ് ചിലി പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗൗരി ഖാനാണ്. ചിത്രം 2023 ജൂണ്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.