city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹൈദരാബാദ്:  (www.kasargodvartha.com 03.11.2021) മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന്  ആണ് ചിത്രം റിലീസ് ചെയ്യുക. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും പരശുറാമിന്റേതു തന്നെയാണ്. നിരവധി തവണയാണ് 'സര്‍ക്കാരു വാരി പാട്ട'യുടെ റിലീസ് മാറ്റിവച്ചത്. 

ഹൈദരാബാദ്, യുഎസ്, ദുബൈ തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മൈത്രി മൂവി മേകേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്.

മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ മ്യൂസികിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.

Keywords: News, National, Cinema, Entertainment, Actor, Top-Headlines, Sarkaru Vaari Paata, Release, Date, Mahesh Babu, Keerthy Suresh, Film, Announced, Sarkaru Vaari Paata: Release Date Of Mahesh Babu And Keerthy Suresh’s Film Announced

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia