city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദരം, ഹൃദയാദരം അറിയാനുള്ളതൊരു കടലോളം

 - സ്കാനിയ ബെദിര

(www.kasargodvartha.com 01.04.2021) സാംസ്കാരികമായി പലതും ആവിഷ്കരിക്കാൻ കഴിയാത്ത തീവ്രദുഃഖത്തിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി നാമെല്ലാം. ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ട് ദശകങ്ങൾ പിന്നിടുമ്പോൾ നമ്മുടെ ശിരസ്സിൽ വീണ ഇടിത്തീയായി കോവിഡ് 19. അത് വിതച്ച സ്തംഭനാവസ്ഥയിൽ നിന്നും നാമൊക്കെ ഇതുവരെയായി മോചിതരായിട്ടില്ല.

ആദരം, ഹൃദയാദരം  അറിയാനുള്ളതൊരു കടലോളം


ഒരു ചിത്രവും തെളിയാത്ത ശൂന്യമായ മനസ്സുമായി നിസ്സംഗരായി , നിശ്ചലരായി ഞാനും റഫീഖ് ചൗക്കിയും അശ്‌റഫ് ബെദിരയും അമീർ പള്ളിയാനും ഹമീദ്കാവിലും ഒരിടത്ത് സംഘമിച്ചപ്പോൾ  മനസ്സിലേക്കോടിയെത്തിയതാണ് ആദരം ഹൃദയാദരം എന്ന പരിപാടി.

ഇതിലേക്ക് മുഖ്യ അതിഥികളായി ആരെ കൊണ്ടുവരും എന്ന ചിന്ത തലയ്ക്ക് തീ കൊളുത്തിയപ്പോഴാണ് പത്മശ്രീ ഡോ. അലി മണിക് ഫാൻ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടത്. കോഴിക്കോട് വചനം ബുക്സിന്റെ സിദ്ദീഖ് ഭായിയുമായി ബന്ധപ്പെട്ടപ്പോൾ മണിക് ഫാനെ കിട്ടി. അവരുടെ ഭാര്യ ഒരു ഡേറ്റും കുറിച്ചു തന്നു; ഏപ്രിൽ ഒന്ന്. ഡോക്ടർ അലി മണിക്ക് ഫാൻ ഫുള്ളി ബുക്ക്ഡ് ആണ് വരുന്ന നാലു മാസത്തേക്ക് . അതിനിടയിൽ പ്രതീക്ഷിക്കാതെ വീണുകിട്ടിയതാണാ ദിവസം

മറ്റൊരു സെലിബറിറ്റി കോഴിക്കോട് നാരായണൻ നായർ തന്നെ ആയിരിക്കണമെന്നത്  ഞങ്ങളുടെ നിർബന്ധമായിരുന്നു. അതല്ല രസം, വാത്സല്യത്തിലെ വല്യമാമൻ അടക്കം ദൃശ്യം 2 വിലെ ചായക്കടക്കാരൻ സുലൈമാൻ വരെ ഏകദേശം 300 സിനിമകളിൽ വ്യത്യസ്ഥ ഭാവാഭിനയം കാഴ്ച വെച്ച നാരായണൻ നായരെ പേര് കൊണ്ട് തിരിച്ചറിയാത്തവരായിരുന്നു ഇവിടത്തെ പലരും. ആളിങ്ങേരാണല്ലേ എന്ന് ആൾക്കാർക്ക് ബോധ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടപ്പോൾ മാത്രമാണ്. ഒരു പേരിലെന്തിരിക്കുന്നു എന്നല്ല, പേരിലാണെല്ലാമെല്ലാം എന്ന് അതോടെ മനസ്സിലായി.

എറണാകുളത്തുള്ള മാസ്റ്റർ അബ്ദുർ റഹ്‌മാൻ ബങ്കരയുമായി സംസാരിച്ചപ്പോൾ നാരായണൻ നായരുടെ കാര്യവും ശരിയായി.

ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റി, മീഡോസ് മീഡിയ അടക്കം ഞങ്ങളുടെ പലതിന്റെയും  ചാലക ശക്തിയായി വർത്തിക്കുന്നത് യു കെ യൂസുഫാണ്. കാര്യങ്ങൾ വിശദീകരിക്കാനായി നേരെ അങ്ങോട്ട്  വെച്ചു പിടിച്ചു.  പണമെന്നതിലുപരി സാംസ്കാരിക കാസർകോട്ട് പലതും നടന്നു കാണണമെന്നാഗ്രഹിക്കുന്ന യൂസുഫിൽ നിന്നും പച്ചക്കൊടി കിട്ടി. ആസ്റ്റർ മിംസിന്റെ സി ഇ ഒ ആയ ഫർആൻ യാസീനും പൂർണ പിന്തുണയുമായി ഒപ്പമെത്തി. കൂടെ ഐവ അശ്റഫും ബിഗ് സെയിൽ ഖാദറും റോയൽ ഗോൾഡ് റിയാസും ബിന്ദുവിന്റെ അഭിലാഷും ടോപ് ഗിയർ കബീറും എം കെ എചിന്റെ മശൂദും മൊയ്തീനും ലും സിന്റെ ലുക്മാനും ഗോൾഡൻ 4 ന്റെ ഹാരിസും ജാപുവും മറിയാസിന്റെ അലിയും കൂടി ചേർന്നപ്പോൾ കാര്യങ്ങൾക്ക് ഒരേകദേശ രൂപമായി. 

ഉഡുപ്പി ഗാർഡന്റെ രാമേട്ടന് വലിയ ആഗ്രഹമായിരുന്നു ഇത്തരമൊരു പരിപാടി അവിടത്തെ ഓപ്പൺ പാർട്ടി ഹാളിൽ നടത്തപ്പെടണമെന്നുളളതും. അതും ഓക്കേയായി. ചുരുക്കിപ്പറഞ്ഞാൽ പഴയ പ്രതാപകാലത്തേക്ക് നമ്മുടെ നാടും നഗരവും തിരിച്ച് പോകണമെന്നാഗ്രഹിക്കുന്ന കുറേയേറെ സഹൃദയ മനസ്ക്കർ, അവരാണ് ഇന്നും ഇവിടെ സജീവത നില നിർത്തുന്നത്. 

കാസർകോടിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച  ദാനശ്രീ സായിറാം ഭട്ട്, തൂലികശ്രീ റഹ്‌മാൻ തായലങ്ങാടി, ചാമ്പ്യൻശ്രീ മൂസ ഷരീഫ്, അഭിനയശ്രീ കാസർകോട് ചിന്ന , വിജയശ്രീ മുജീബ് റഹ്‌മാൻ, ജലശ്രീ ചട്ടഞ്ചാൽ അബ്ദുൽ റഹ്‌മാൻ (ജാസ്മിൻ ഗ്രൂപ് ) , ഭിഷഗ്വരശ്രീ ഡോ.എം.കെ. കുമ്പള, പ്രചോദനശ്രീ ഉസ്മാൻ അഹമദ് (UB7) , കായികശ്രീ മുഹമ്മദ് അസറുദ്ദീൻ, ഇശൽശ്രീ പി.എസ് ഹമീദ്, സാംസ്കാരികശ്രീ ഉമേഷ് സാലിയാൻ, മഹിളാശ്രീ സുലേഖ മാഹിൻ , പ്രവർത്തനശ്രീ  വി. അബ്ദുസ്സലാം തുടങ്ങി 13 പേരെ ആദരിക്കുന്നതോടൊപ്പം ബാഡ്മിന്റണിന്റെ ലോകത്ത് ഉദിച്ചുയരുന്ന താരം സാറ സിറാജും ഇംഗ്ലീഷ് കവിതകളുടെ ലോകത്ത് പദമൂന്നുന്ന മറിയം റിദയുമാണ് അനുമോദിക്കപ്പെടുന്നത്.


ചന്ദ്രഗിരി ചാരിറ്റബിൾ  സൊസൈറ്റി

കാലത്തിന്റെ ദാഹം പോരായ്മയുടേതാണ്. പോരായ്മകൾക്ക് പൂരണം കണ്ടെത്തേണ്ടത് ഉത്തരവാദിത്ത ബോധമുള്ള വ്യക്തികളുടേയും സംഘടനകളുടേയും ബാധ്യത കൂടിയാണ്. സർവതിനേയും ഒരിടം കണ്ണ് കൊണ്ട് നോക്കിക്കാണുന്നതിനു പകരം ഒരകക്കണ്ണു കൊണ്ട് വിലയിരുത്തപ്പെടേണ്ട സമൂഹം നമുക്കിടയിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. ചുറ്റുപാടുകളെ പറ്റേ വിസ്മരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോഴും പിറകിലെ കാലൊച്ചകളെ കേൾക്കാനുള്ള ഒരു കേൾവിയാണ് നമുക്കിന്ന് ആവശ്യമായിട്ടുള്ളത്.

ചുരുക്കത്തിൽ, മേൽ കൂരകളില്ലാത്ത ഭൂമി വീടിന്റെ അവകാശികളായി കുറേ കുട്ടികൾ ഇവിടെ കാസർകോട്ടുമുണ്ട്. ഓട്ടിസവും ശാരീരിക അവശതകളുമനുഭവിക്കുന്ന കുട്ടികൾ . കടത്തിണ്ണകളിൽ, മരത്തണലുകളിൽ, ബസ് സ്റ്റാന്റുകളിൽ, തെരുവുകളിൽ ഒക്കെ ആശയും ആശ്രയവും നഷ്ടപ്പെട്ട് അനാഥ ജീവിതം തള്ളിനീക്കുന്ന കുട്ടികൾ. അവരെ ഫോക്കസ് ചെയ്യപ്പെടുന്ന ഒരു ആലംബ ഗേഹം ഇവിടെ ഉയർന്നു വരേണ്ടതുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റി.കാലത്തിന്റെ മാറ്റം കണ്ടറിഞ്ഞ് കാലോചിതമായ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു.

ജീവിതത്തെ ഘടികാരത്തിന്റെ സൂചി മിടിപ്പുകളിൽ തളച്ചിടാതെ കാലത്തിനപ്പുറത്തെ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞാലേ വർത്തമാനത്തിന്റെ ദുരന്ത മുഖങ്ങളെ കണ്ടറിഞ്ഞ് ഭാവിയിലേക്കുള്ള പ്രശ്നോത്തരി നിർവഹിക്കാനാവൂ എന്ന് ബോധ്യമുള്ള ഒരു പറ്റം സുമനസ്സുകൾ അവരോടൊപ്പമുണ്ട്. അവരിലാണ് പ്രതീക്ഷകൾ. അവരിൽ നിന്നും തുടങ്ങുന്നു ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റി.

Keywords: COVID-19, Article, Social-Media, Kozhikode, Cinema, Actor, Celebration, Charity-fund, Udupi, Garden, House, Respect, heartfelt respect  An ocean to know.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia