Movie Kaduva | പൃഥിരാജിന്റെ കടുവ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) ഷാജു കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കടുവ തീയേറ്ററുകളിലേക്ക്. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റിലീസ് നേരത്തെയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.
എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേകിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Release date Prithviraj movie Kaduva announced