സൂര്യ നായകനായി എത്തുന്ന 'ജയ് ഭീ'മിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: (www.kasargodvartha.com 01.10.2021) സൂര്യ നായകനായി എത്തുന്ന 'ജയ് ഭീ'മിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായികയായി എത്തുന്നത്. ദീപാവലി റിലീസ് ആയി നവംബര്‍ രണ്ടിന് 'ജയ് ഭീം'ചിത്രം എത്തുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു.
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ 'ജയ് ഭീമി'ല്‍ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. കോര്‍ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണിത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം നവംബറില്‍ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് നവംബര്‍ 2ന് ചിത്രം എത്തുമെന്ന് പുതിയ പ്രഖ്യാപനം.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Release date of Surya's new movie 'Jai Bhim' announced