Malayalam Movie Kothu | ആസിഫ് അലിയുടെ 'കൊത്ത്' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) ആസിഫ് അലി നായകനായി 'കൊത്ത്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 23നാണ് തീയേറ്ററുകളിലേക്ക് എത്തുക. റിലീസ് തീയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നിഖില വിമലാണ് കൊത്തില്‍ നായിക ആയി എത്തുന്നത്.
റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങിയ താരങ്ങള്‍ 'കൊത്തി'ല്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
റതിന്‍ രാധാകൃഷ്ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം. രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗന്‍ഡ് ഡിസൈന്‍. കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Theater, Release date of Malayalam Movie Kothu.