New Movie | ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'വീകം' തീയേറ്ററുകളിലേക്ക്
കൊച്ചി: (www.kasargodvartha.com) ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'വീകം' എന്ന പുതിയ ചിത്രം ഡിസംബര്‍ ഒമ്പതിന് തീയേറ്ററുകളിലേക്കെത്തും. പൊളിറ്റിക്‌സ് കഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സാഗര്‍ ഹരിയാണ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥാണ് ക്യാമറ കൈകാര്യം ചെയുന്നത്.
എഡിറ്റിങ്: ഹരീഷ് മോഹന്‍, സംഗീതം: വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം: പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍: ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേകപ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, സൗന്‍ഡ് ഡിസൈന്‍: അജിത് എ ജോര്‍ജ്, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍: മാര്‍ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, Release date of Dhyan Sreenivasan's new movie.