ലോക് ഡൗണിന് ശേഷം റിലീസാവുന്ന ആദ്യ ചിത്രം കൊറോണവൈറസ് ആയിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ
കൊച്ചി: (www.kasargodvartha.com 02.10.2020) രാജ്യത്തെ ലോക് ഡൗണിന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം റിലീസാവുന്ന ആദ്യ ചിത്രം കൊറോണവൈറസ് ആയിരിക്കുമെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ ആധാരമാക്കി സിനിമ ചെയ്യാന്‍ പോകുകയാണെന്ന് കഴിഞ്ഞ മേയില്‍ ആണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. മെയ് മാസത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത് ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് സിനിമ എന്നായിരുന്നു. 'ഒടുവില്‍ ഒക്ടോബര്‍ 15ന് തീയറ്ററുകള്‍ തുറക്കുകയാണ്. ലോക് ഡൗണിന് ശേഷം റിലീസാവുന്ന ആദ്യ ചിത്രം കൊറോണവൈറസ് ആയിരിക്കുമെന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു' എന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.
Finally theatres are open from October 15 th and happy to announce that CORONAVIRUS will be the FIRST FILM TO RELEASE AFTER LOCKDOWN #CoronaVirusFilm https://t.co/fun1Ed36Sn pic.twitter.com/TgP40Vyy6e
— Ram Gopal Varma (@RGVzoomin) October 1, 2020
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, COVID-19, Ram Gopal Varma about release of his Coronavirus Movie