'യുദ്ധമേത് സമയത്തു വന്നാലും ആയുധം സ്വയം തേടി വരും'; മികച്ച പ്രതികരണം സ്വന്തമാക്കി ആര്‍ആര്‍ആര്‍ ട്രെയിലെര്‍
ഹൈദരാബാദ്: (www.kasargodvartha.com 09.12.2021) മികച്ച പ്രതികരണം സ്വന്തമാക്കി ആര്‍ആര്‍ആര്‍ ട്രെയിലെര്‍ മുന്നേറുന്നു. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. മികച്ചൊരു ദൃശ്യവിസ്മയമാകും ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുകയെന്ന് ട്രെയിലെറില്‍ നിന്നും വ്യക്തമാണ്. രൗദ്രം രണം രുധിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍. 2022 ജനുവരി ഏഴിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ജൂനിയര്‍ എന്‍ടി ആര്‍, രാം ചരണ്‍ ഉള്‍പെടെയുള്ള താരങ്ങളെ ഉള്‍പെടുത്തിക്കൊണ്ടുള്ളതാണ് ട്രെയിലെര്‍. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു.
Keywords: News, National, Top-Headlines, Video, Cinema, Entertainment, Rajamouli, Trailer, Rajamouli's RRR movie trailer out