ടോവിനോയുടെ 'മിന്നല്‍ മുരളി'ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഷൂടിങ് നിര്‍ത്തിവച്ചു
തൊടുപുഴ: (www.kasargodvartha.com 24.07.2021) ടോവിനോ തോമസ് നായകനായി എത്തുന്ന 'മിന്നല്‍ മുരളി' ചിത്രത്തിന്റെ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കുമാരമംഗലം പഞ്ചായത്തിലാണ് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഷൂടിങ് നിര്‍ത്തിവച്ചത്. ഡി കാറ്റഗറിയില്‍ ഉള്ള പഞ്ചായത്തില്‍ ഷൂടിങ് അനുവദിക്കില്ല എന്ന വാദവുമായാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
എന്നാല്‍ ഷൂടിങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമക്കാര്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂടിങ് നിര്‍ത്തിവയ്പ്പിച്ചു. ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Kerala, News, Cinema, Top-Headlines, Entertainment, Actor, Protest against Tovino's new movie 'Minnal Murali'; Shooting stopped