അല്‍ഫോന്‍സ് പുത്രന്റെ 'ഗോള്‍ഡി'ലൂടെ പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു
കൊച്ചി: (www.kasargodvartha.com 09.09.2021) അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'ന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍.
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗോള്‍ഡ്'. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയന്‍താരയാണ് നായിക.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Prithviraj, Nayanthara, Prithviraj and Nayanthara's 'Gold' starts rolling