'ഹൃദയം' ഇനി ഡിസ്‌നി പ്ലസിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
Feb 13, 2022, 16:47 IST
കൊച്ചി: (www.kasargodvartha.com 13.02.2022) പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഹൃദയത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്‌സാറ്റാറിലൂടെ റിലീസ് ചെയ്യും. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായി പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായി എത്തുന്നത്.
ജനുവരി 21ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഹൃദയം'. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിര്‍മിച്ച് മെരിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് നിര്‍മിച്ചത്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോ കാസെറ്റുകളും നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഹൃദയം വിലയിരുത്തുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Pranav Mohanlal, Hridayam, Release, OTT, Date, Announced, Pranav Mohanlal Hridayam will release on OTT; Date announced.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Pranav Mohanlal, Hridayam, Release, OTT, Date, Announced, Pranav Mohanlal Hridayam will release on OTT; Date announced.