city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളത്തില്‍ ദന്തഗോപുരങ്ങളെ ഇടിച്ചു നിരത്തികൊണ്ട് പുതിയ സിനിമകള്‍ ഉണ്ടാകണം: പ്രകാശ് ബാരെ

കാസർകോട്: (www.kasargodvartha.com 08.01.2015) മലയാള സിനിമയിലെ ദന്തഗോപുരങ്ങളെ ഇടിച്ചുനിരത്തികൊണ്ട് പുതിയവ ഉണ്ടായാല്‍ മാത്രമേ നല്ല സിനിമകള്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകൂ എന്ന് ചലച്ചിത്രകാരന്‍ പ്രകാശ് ബാരെ പറഞ്ഞു. കാസര്‍കോട് മഹോത്സവത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിനിമയുടെ സമകാലികത എന്ന വിഷയത്തില്‍ ചലച്ചിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലികതയെപ്പറ്റി ചിന്തിക്കാന്‍ ഇന്നത്തെ സിനിമകള്‍ക്ക് അവകാശമില്ല. 80 കളില്‍ ലോകസിനിമ ഭൂപടത്തില്‍ ഇടം നേടിയ മലയാള സിനിമ മേഖലയില്‍ ഇന്ന് ഏറ്റവും തറയായ വിഷയങ്ങള്‍ മാത്രം കയറികൂടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി.എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ഏറ്റവും മോശമായ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു മേഖലയായി മലയാള സിനിമ മാറിയിരിക്കുകയാണെന്നും ഇത് നമ്മള്‍ അനുവദിച്ചുകൊടുത്തിരിക്കുയാണെന്നും ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. മികച്ച സാംസ്‌ക്കാരിക ബോധമുളളവരെന്ന് നാം വെറുതെ നടിക്കുകായണെന്നും നമ്മള്‍ സാംസ്‌ക്കാരികമായി മുന്നിലായിരുന്നുവെങ്കില്‍ നിലവാരം കുറഞ്ഞ സിനിമകള്‍ ഇവിടെ ഓടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രത്തെ ചടങ്ങില്‍ അനുസ്മരിച്ചു. മനോജ് കാന , ദീപേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍. ദേവീദാസ് നന്ദിയും പറഞ്ഞു.
മലയാളത്തില്‍ ദന്തഗോപുരങ്ങളെ ഇടിച്ചു നിരത്തികൊണ്ട് പുതിയ സിനിമകള്‍ ഉണ്ടാകണം: പ്രകാശ് ബാരെ
ചലച്ചിത്ര സെമിനാര്‍ഉദ്ഘാടനം ചെയ്ത് പ്രകാശ് ബാരെ സംസാരിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia