93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു; 10 നോമിനേഷനുകളുമായി 'മാങ്ക്'
വാഷിങ്ടണ്‍: (www.kasargodvartha.com 16.03.2021) 93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും ചേര്‍ന്നാണ് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചത്. ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ഏപ്രില്‍ 25നാണ്. 10 നോമിനേഷനുകളുമായി 'മാങ്ക്' എന്ന ചിത്രം പട്ടികയില്‍ തിളങ്ങി.
ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങള്‍ തൊട്ട് പിന്നിലുണ്ട്. മാ റെയ്നിയുടെ ബ്ലാക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷം അന്തരിച്ച നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആറ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.
ക്ലോയി ഷാവോ, എമറാള്‍ഡ് ഫെന്നല്‍ എന്നിവര്‍ നോമാഡ്ലാന്‍ഡിനും പ്രോമിസിംഗ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കായുള്ള മത്സരത്തില്‍ വിയോള ഡേവിസ്, ആന്ദ്ര ഡേ, ഡാനിയേല്‍ കലൂയ, ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, തുടങ്ങിയവര്‍ മുന്നിലുണ്ട്.
Keywords: World, Cinema, Entertainment, Award, Top-Headlines, News, Oscar nominations announced for 93rd academy awards