വിവാദങ്ങള്‍ ഒഴിയാതെ പത്മാവത്, ഇസ്ലാം വിരുദ്ധമെന്ന് ആരോപണം, ചിത്രത്തിന് മലേഷ്യയില്‍ വിലക്ക്
Jan 30, 2018, 13:40 IST
കോലാലംമ്പൂര്‍: (www.kasargodvartha.com 30.01.2018) സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവതിനെതിരെയുള്ള വിവാദം അവസാനിക്കുന്നില്ല. ഒടുവില്‍ ചിത്രം ഇസ്ലാം വിരുദ്ധമാണ് എന്ന് ആരോപിച്ച് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ചിത്രം ഇസ്ലാം വിരുദ്ധതയാണ് പ്രദര്‍ശിപ്പിക്കുന്നത് അതുകൊണ്ട് തന്നെ മുസ്ലിം ജനത കൂടുതലുള്ള രാഷ്ട്രം എന്ന നിലയ്ക്ക് മലേഷ്യയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കാന് കഴിയില്ലെന്നുമാണ് സെന്‍സര്‍ബോര്‍ഡ് ചെയര്മാന് മുഹമ്മദ് സാംമ്പേരി അബ്ദുള്‍ അസീസിന്റെ വാദം.
ചിത്രത്തിന്റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. നേരത്തെ ഇന്ത്യയില്‍ പത്മാവതിന്റെ റിലീസിനെതിരെ രജപുത് കര്‍ണിസേന വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമയ്ക്കെതിരെ പ്രതിഷേധിച്ച കര്‍ണിസേന ഹരിയാനയിലെ മാളില്‍ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയും ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഡിഎന്‍ഡി ടോള്‍ ബൂത്തുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
മലേഷ്യയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Cinema, Entertainment, Top-Headlines, Padmaavat, Censor board, Now, Malaysia bans Padmaavat, says it ‘might offend Muslims’
< !- START disable copy paste -->