city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാടിന്റെ തിലകക്കുറിയായിരുന്ന കൈലാസ് തിയറ്ററില്‍ അവസാന ചിത്രം സിനിമാസ്വാദകര്‍ക്കു വേണ്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2014) ചലചിത്ര ആസ്വാദകരെ ആറര പതിറ്റാണ്ടു കാലം ദൃശ്യാനുഭൂതി പകര്‍ന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തിലകക്കുറിയായിരുന്ന ആദ്യകാല സിനിമാ ശാലയായ കൈലാസ് തീയറ്റര്‍ 2014 ആഗസ്ത് 7 ന് വ്യാഴാഴ്ച പ്രദര്‍ശനം അവസാനിപ്പിക്കും.

വ്യാഴാഴ്ച തീയറ്ററില്‍ കാഞ്ഞങ്ങാട്ടെ സുഹൃദ് സമൂഹത്തിന് മുന്നില്‍ മാനേജ്‌മെന്റ് ഒരുക്കുന്ന പ്രത്യേക ചലചിത്ര പ്രദര്‍ശനത്തോടെ കൈലാസ് തീയ്യറ്റര്‍ ഓര്‍മ്മയാകും. 1951-ല്‍ സി.എം.സി നമ്പ്യാര്‍ എന്ന സഹൃദയന്റെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന ആസ്വാദക സംഘമാണ് കാഞ്ഞങ്ങാട്ട് കൈലാസ് തീയ്യറ്റര്‍ ആരംഭിച്ചത്. പയ്യന്നുര്‍ ശോഭാ ടാക്കീസിന്റെ വകയായി അക്കാലത്ത് കാഞ്ഞങ്ങാട്ട് സഞ്ചരിക്കുന്ന ടൂറിംഗ് ടാക്കീസ് സിനിമാ പ്രദര്‍ശനം നടത്താറുണ്ടായിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമാസ്വാദകര്‍ക്കായി സ്ഥിരം തീയ്യറ്റര്‍ വേണമെന്ന ചിന്ത മേലത്ത് ചന്തു നമ്പ്യാര്‍ക്ക് ഉണ്ടായത്.

അദ്ദേഹം സുഹൃത്തുക്കളായ സി.കെ.നായര്‍, സര്‍വ്വോത്തമ ഷേണായ്, തുടങ്ങിയവരുമായി സംസാരിച്ച് പത്ത് പേരടങ്ങുന്ന സൊസൈറ്റി രൂപീകരിച്ച് കാഞ്ഞങ്ങാടിന്റെ സിനിമാ കൊട്ടകയെന്ന സ്വപ്‌നം സഫലീകരിക്കുകയായിരുന്നു.

1946-ല്‍ ദുര്‍ഗ്ഗാ ടാക്കീസ് എന്ന പേരില്‍ ഇപ്പോഴത്തെ കോട്ടച്ചേരി മീന്‍ ചന്തയ്ക്ക് സമീപമാണ് ഓല ഷെഡ്ഡില്‍ സിനിമാ ശാല ആരംഭിച്ചത്. 1951 ആഗസ്റ്റ് 26-നാണ് കാഞ്ഞങ്ങാട് നഗരത്തില്‍ സ്വന്തമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ  ഇന്നത്തെ തീയറ്റതര്‍ ആരംഭിച്ചത്.

ദീര്‍ഘ വീക്ഷണത്തോടു കൂടിയാണ് കൈലാസ് തീയറ്ററിന്റെ ഉപജ്ഞാതാക്കള്‍ തീയറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 65 വര്‍ഷം മുമ്പ് ബാല്‍ക്കണി സൗകര്യം പോലും ഒരുക്കിയിരുന്നു. ജില്ലയിലെ പഴയ കാല തീയറ്ററുകളില്‍ പ്രശസ്തമായ കൈലാസിനെ സിനിമയുടെ 100-ാം വാര്‍ഷികത്തോടനുപന്ധിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആദരിച്ചിരുന്നു. സംസ്ഥാനത്ത് ആദരക്കപ്പെട്ട 14 തീയറ്ററുകളിലൊന്നായിരുന്നു കൈലാസ്.

മുന്‍ സഗരസഭാ ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാരും, വ്യാപാരി ഉമേഷ് കാമത്തുമാണ് നിലവില്‍ കൈലാസ് തീയറ്ററിന്റെ ഉടമസ്ഥര്‍. പാട്ടത്തിനെടുത്ത സ്ഥലത്ത് നിര്‍മ്മിച്ച കൈലാസ് തീയറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ആദ്യകാല സ്ഥലമുടമകളുടെ അവകാശികള്‍ക്ക് ഇപ്പോള്‍ പാട്ടഭൂമി വിട്ടുകൊടുക്കുന്നതിനാണ്. 2014 ആഗസ്റ്റ് 7 ന് വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെ സുഹൃത്ത് സദസ്സിന് മുന്നില്‍ ഒരു മലയാള ചലചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രദര്‍ശനം എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം

കെ.കെ.അരുണ്‍ നായകനായി അഭിനയിച്ച ആദ്യകാല നിശബ്്ദ സിനിമ ബാലനാണ് കൈലാസില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചലചിത്രം. തമിഴിലെ പുതുതലമുറ നായകന്‍ സിദ്ധാര്‍ത്ഥ് അഭിനയിച്ച ജിഗര്‍തണ്ട എന്ന തമിഴ് ചലചിത്രം കൈലാസിലെ അവസാനത്തെ പ്രദര്‍ശനമായിരിക്കും.

നാല് തലമുറകള്‍ക്ക് സിനിമ പകര്‍ന്നു നല്‍കിയ തീയറ്റര്‍ പൊളിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സിനിമാ പ്രേമികളില്‍ അത് വിരഹ വേദനയായി നിലനില്‍ക്കുമെന്ന കാര്യം ഉറപ്പാണ്.

കാഞ്ഞങ്ങാടിന്റെ തിലകക്കുറിയായിരുന്ന കൈലാസ് തിയറ്ററില്‍ അവസാന ചിത്രം സിനിമാസ്വാദകര്‍ക്കു വേണ്ടി


Keywords :  Kanhangad, Cinema, Payyannur, Kottacheri, Film, Municipality, Malayalam, Train, Kailash theatre, Fish market, No more shows in Kailas theater.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia