നീണ്ട ഇടവേളയ്ക്ക് ശേഷം 'പള്ളിമണി'യിലൂടെ നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റെര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 04.12.2021) നീണ്ട ഇടവേളയ്ക്ക് ശേഷം 'പള്ളിമണി' എന്ന ചിത്രത്തിലൂടെ നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. നിത്യ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്റെ പുതിയ സിനിമയ്ക്ക് നിങ്ങളുടെ അനുഗ്രഹം വേണം എന്ന അടിക്കുറിപ്പോടെ 'പള്ളിമണി' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റെറും നിത്യാ ദാസ് പങ്കുവെച്ചു. പ്രായമായ ഒരു കന്യാസ്ത്രീയയെ ആണ് പോസ്‌റ്റെറില്‍ കാണുന്നത്.
അനില്‍ കുമ്പഴയാണ് 'പള്ളിമണി' സംവിധാനം ചെയ്യുന്നത്. സൈകോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഈ പറക്കുംതളികയെന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് സിനിമയിലേക്ക് ചുവടുവച്ച നിത്യ ദാസ് നരിമാന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ചൂണ്ട, സൂര്യ കിരീടം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അരവിന്ദ് സിംഗുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. മകള്‍ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോകളെല്ലാം വൈറലാവാറുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress, Nithya Das, Movie, Poster, Nithya das new movie Pallimani motion poster released