Wedding | നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി
May 19, 2022, 12:29 IST
ചെന്നൈ: (www.kasargodvartha.com) നീണ്ട നാളത്തെ പ്രണയത്തിന് ശേഷം തെന്നിന്‍ഡ്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ചെന്നൈയിലെ ഒരു ഹോടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
മാര്‍ച് 24നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.

നിക്കി ഗല്‍റാണി തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ്. നിവിന്‍ പോളിയുടെ '1983' എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെകന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തി.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Marriage, Wedding, Nikki Galrani and Aadhi Pinisetty got married.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Marriage, Wedding, Nikki Galrani and Aadhi Pinisetty got married.