'കനല്‍ക്കാറ്റിലെങ്ങോ..'; അനൂപ് മേനോന്റെ 'പത്മ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി
Apr 11, 2022, 18:19 IST
കൊച്ചി: (www.kasargodvartha.com 11.04.2022) അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി നായികയായി എത്തുന്ന 'പത്മ' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകര്‍ന്ന കനല്‍ക്കാറ്റിലെങ്ങോ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
പ്രോജക്ട് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. കെ എസ് ഹരിശങ്കര്‍ ആലപിച്ച 'കാണാതെ കണ്ണിനുള്ളില്‍' എന്ന ആദ്യ ഗാനവും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും ലുക് പോസ്റ്ററുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Keywords: Kochi, News, Kerala, Video, Top-Headlines, Cinema, Entertainment, Actor, New song of movie Padma, released.
Keywords: Kochi, News, Kerala, Video, Top-Headlines, Cinema, Entertainment, Actor, New song of movie Padma, released.