city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിവപാര്‍വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകം; രാധേശ്യാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മുംബൈ: (www.kvartha.com 11.03.2021) മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായി പുതിയ ചിത്രം രാധേശ്യാംമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ ഹെഡ്ഗെയാണ് നായിക. റോമിലെ മനോഹരമായ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. റൊമാന്റിക്ക് ഡ്രാമ തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യങ്ങളും ഭാഗമായിട്ടുണ്ട്. 

നായകനും നായികയും പൊഴിയുന്ന മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പ്രണയബദ്ധരായി കിടക്കുന്നതായാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രാധേശ്യാം ജൂലൈ 30ന് തിയേറ്ററുകളിലെത്തും. ബഹുഭാഷാ ചിത്രമായി പുറത്തെത്തുന്ന രാധേശ്യാമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മാണം.

ശിവപാര്‍വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകം; രാധേശ്യാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Actor, New movie Radheshyam's character poster released 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia