'പുഴു' ഒടിടി റിലീസായി ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് മമ്മൂട്ടി
Mar 18, 2022, 14:04 IST
കൊച്ചി: (www.kasargodvartha.com 18.03.2022) മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പുഴു' ഒടിടി റിലീസായി സോണി ലിവിലൂടെ ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചത്. അതേസമയം റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല.
നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Mammootty-Filim, Release, New Movie Puzhu streaming soon on OTT.