നിഗൂഡതകള്‍ ഒളിപ്പിച്ച് ആകാംക്ഷ നിറച്ച് 'ഭൂതകാലം'; കിടിലന്‍ പ്രകടനവുമായി രേവതിയും ഷെയ്‌നും, ട്രെയിലര്‍ പുറത്ത്
Jan 14, 2022, 13:35 IST
കൊച്ചി: (www.kasargodvartha.com 14.01.2022) രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഭൂതകാലം' ട്രെയിലര്‍ പുറത്ത്. ത്രിലെര്‍ സ്വഭാവമുള്ള ട്രെയിലറില്‍ പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്നുണ്ട്, ഒപ്പം നിഗൂഡതകള്‍ ഒളിച്ചിരിക്കുന്നുമുണ്ട്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ രേവതിയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രേവതിയുടെയും ഷെയ്‌നിന്റെയും കിടിലന്‍ പ്രകടനങ്ങളാണ് ട്രെയിലറില്‍ കാണാനാവുക.
ജനുവരി 21ന് സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന.

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അന്‍വര്‍ റശീദിന്റെ പ്ലാന്‍ ടി ഫിലിംസും ഷെയ്ന്‍ നിഗം ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം തേരേസ റാണിയും ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബും ചേര്‍ന്നാണ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Movie, Bhoothakaalam, Trailer, Shane Nigam, Revathi, New movie 'Bhoothakaalam' trailer out.