city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ ക്ഷേത്രങ്ങളിലെ സാംസ്ക്കാരിക പരിപാടികളെ സമ്പന്നമാക്കിയ നെടുമുടി

ചെറുവത്തൂർ: (www.kasargodvartha.com 11.10.2021) കാസർകോട്ടെ ക്ഷേത്രങ്ങളിലെ സാംസ്ക്കാരിക പരിപാടികളെ സമ്പന്നമാക്കിയ നടനാണ് തിങ്കളാഴ്ച വിട പറഞ്ഞ മഹാനടൻ നെടുമുടി വേണു. ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ പെരുങ്കളിയാട്ടങ്ങളിലും സാംസ്കാരിക പരിപാടികളിലും അദ്ദേഹം നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിനിടയിൽ പങ്കെടുത്തിട്ടുണ്ട്.
 
കാസർകോട്ടെ ക്ഷേത്രങ്ങളിലെ സാംസ്ക്കാരിക പരിപാടികളെ സമ്പന്നമാക്കിയ നെടുമുടി

പ്രസിദ്ധമായ ചെറുവത്തൂർ നെല്ലിക്കാ തുരുത്തി നിലമംഗലം കഴകത്തിൽ 2014 ഫെബ്രുവരിയിൽ നടന്ന പെരുങ്കളിയാട്ട സാംസ്ക്കാരിക പരിപാടിക്കും അദ്ദേഹം എത്തിയിരുന്നു.

ഒരു പാട് സിനിമകളിൽ വാദ്യകലാകാരനായും സംഗീതജ്ഞനായും കഥകളി വിദ്വാനായും അഭിനയരംഗത്ത് അരങ്ങു വാണ നെടുമുടി ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ തെയ്യങ്ങളെയും ചെണ്ടമേളങ്ങളേയും സാംസ്ക്കാരിക പരിപാടികളെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. ഈ അനുഭവം സിനിമാ ജീവിതത്തിലും പ്രയോജനപ്പെട്ടിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നെല്ലിക്കാതുരുത്തിയിൽ തെയ്യങ്ങളുടെ അനുഗ്രഹമേറ്റു വാങ്ങിയ ശേഷമാണ് നെടുമുടി മടങ്ങിയിരുന്നത്. കാസർകോടിൻ്റെ പൈതൃകത്തെ കുറിച്ചും സാംസ്ക്കാരിക പാരമ്പര്യത്തെ കുറിച്ചും നിഷ്കളങ്കരയ ഇവിടുത്തെ മനുഷ്യരെ കുറിച്ചും ആത്മാർത്ഥതയോടെയുള്ള വാക്കുകൾ പറയാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. സ്വാർത്ഥതയ്ക്കപ്പുറത്തെ സ്നേഹ ബന്ധങ്ങളെ കുറിച്ചും ജനങ്ങളുടെ കൂട്ടായ്മയെക്കുറിച്ചും മതമൈത്രിയെ കുറിച്ചും പ്രശംസിച്ചു കൊണ്ടാണ് നെടുമുടി മടങ്ങിയത്.

Keywords:  Kerala, News, Kasaragod, Cheruvathur, Theyyam, Actor, Cinema, Remembrance, Nedumudi enriches the cultural activities of the Kasaragod temples.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia